മുഖ്യമന്ത്രിയുടെ അംഗീകാരം കിട്ടിയാൽ നിരക്ക് വർധനവ് മന്ത്രിസഭാ യോഗത്തൽ പ്രഖ്യാപനം ഉണ്ടായേക്കും. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പത്തായി ഉയർത്താനാണ് സർക്കാർ തീരുമാനമെന്നാണ് റിപ്പോർട്ട്.
Also Read :
മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കി ഉയർത്തും. കിലോമീറ്ററിന് നിലവിൽ ഈടാക്കുന്ന 90 പൈസ എന്നത് ഒരു രൂപയാക്കി വർധിപ്പിക്കാനും സാധ്യതയുണ്ട്. രാത്രിയാത്രയ്ക്ക് മിനിമം ചാർജ് 14 രൂപയാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും ഇടയിൽ സഞ്ചരിക്കുന്നവർക്കാകും അധിക നിരക്ക് ബാധകമാവുക.
ചർച്ച നടത്തി രണ്ട് മാസം പിന്നിട്ടിട്ടും നിരക്ക് വർധനവിൽ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിത കാല സമരത്തിലേക്ക് പോകാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഉടൻ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കാനാണ് ബസുടമകളുടെ തീരുമാനം. നിരക്ക് വർധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ സമരം പ്രഖ്യാപിച്ചെങ്കിലും ക്രിസ്തുമസ്, ന്യൂ ഇയര്‍ തിരക്ക് പ്രമാണിച്ച് സമരം പിന്‍വലിച്ചിരുന്നു.
Also Read :
മിനിമം ചാർജിന് പുറമെ വിദ്യാർഥികളുടെ കൺസെഷൻ ഉയർത്താനും സാധ്യതയുണ്ട്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വർധന നടപ്പിലാക്കുന്നത്.