ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതലാണ് ആരംഭിക്കുന്നത്. ഇതിൽ ഒന്ന് മുതലുള്ള ക്ലാസുകൾ വൈകീട്ട് വരെയാക്കുന്നതിലാണ് ആലോചന നടക്കുന്നത്. ബാച്ചുകളാക്കി തിരിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലെ ക്ലാസുകൾ തുടരേണ്ടതുണ്ടോയെന്നതിലും തീരുമാനം ഉണ്ടാകും.
Also Read :
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകളിൽ വീണ്ടും ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും പരീക്ഷകളും മുടക്കമില്ലാതെ നടത്തുന്നുണ്ട്. അവലോകന യോഗത്തിനു ശേഷം പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ വൈകീട്ടുവരെയാക്കാൻ അനുമതി നൽകിയിരുന്നു. പൊതുപരീക്ഷയെഴുതുന്ന വിദ്യാർഥികൾ എന്ന നിലയിൽ പാഠഭാഗങ്ങൾ പരീക്ഷക്ക് മുമ്പ് തീർക്കാൻ ലക്ഷ്യമിട്ടാണ് വൈകീട്ടുവരെ ക്ലാസ് നടത്താനുള്ള തീരുമാനം. ഇതിന് പിന്നാലെയാണ് മറ്റു ക്ലാസുകളുടെ കാര്യത്തിലും ചർച്ച ആരംഭിച്ചത്.
Also Read :
കൊവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെയാണ് ക്ലാസുകൾ വീണ്ടും ഓഫ് ലൈൻ ആക്കാൻ തീരുമാനം വന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇന്നലെ 22,524 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 246 എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ.