ടാറ്റ ഗ്രൂപ്പ് തന്നെ എയർ ഇന്ത്യയ്ക്ക് എങ്ങനെ ആ പേര് വന്നു എന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. 1932ൽ ടാറ്റ എയർലൈൻസ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറുകയും എയർ ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യുകയുമായിരുന്നു.
“1946-ൽ, ടാറ്റ എയർലൈൻസ് ടാറ്റ സൺസിന്റെ ഒരു ഡിവിഷനിൽ നിന്ന് ഒരു കമ്പനിയായി വികസിപ്പിച്ചപ്പോൾ, ഞങ്ങൾക്കും പേര് നൽകേണ്ടിവന്നു. ഇന്ത്യയിലെ ആദ്യത്തെ എയർലൈൻ കമ്പനിക്കായി ഇന്ത്യൻ എയർലൈൻസ്, പാൻ-ഇന്ത്യൻ എയർലൈൻസ്, ട്രാൻസ്-ഇന്ത്യൻ എയർലൈൻസ്, എയർ-ഇന്ത്യ എന്നീ പേരുകളാണ് നിർദേശിക്കപ്പെട്ടത്, ”ടാറ്റ ഗ്രൂപ്പ് പോസ്റ്റ് ചെയ്ത ആദ്യ ട്വീറ്റ് വ്യക്തമാക്കുന്നു.
എന്നാൽ ആരാണ് എയർ ഇന്ത്യ എന്ന പേര് തീരുമാനിച്ചത് എന്നത് വിവരിക്കാൻ 1946-ലെ ടാറ്റ പ്രതിമാസ ഈ ഉദ്ധരണിയാണ് ടാറ്റ ഗ്രൂപ്പ് ട്വീറ്റ് ചെയ്തത്. എയർലൈനുകൾക്കായി അന്തിമമാക്കിയ നാല് പേരുകൾ തീരുമാനിച്ചു എന്നും കമ്പനിയുടെ ജീവനക്കാർ ഒരു വോട്ടെടുപ്പിലൂടെ എയർ ഇന്ത്യ എന്ന പേര് എങ്ങനെ തിരഞ്ഞെടുത്തുവെന്നും വിവരിക്കുന്ന ഭാഗത്തിന്റെ ടാറ്റ ഗ്രൂപ്പ് ട്വീറ്റ് ചെയ്തു. “72 വോട്ടുകളാണ് എയർ ഇന്ത്യ എന്ന പേരിന് അനുകൂലമായി ലഭിച്ചത്. ഇന്ത്യൻ എയർ ലൈനിന് 58 വോട്ടുകൾ ലഭിച്ചു. അങ്ങനെയാണ് എയർ ഇന്ത്യ ഉണ്ടായത്”, ബുള്ളറ്റിനിൽ നിന്നുള്ള ഭാഗം വ്യക്തമാക്കുന്നു.