കോഴിക്കോട് > വിവാഹദിവസം വധു ആത്മഹത്യ ചെയ്തു. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബു മകൾ മേഘയാണ് (30) വിവാഹദിവസം രാവിലെ തൂങ്ങിമരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിയായിരുന്നു. പഠിച്ചിരുന്ന ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി ഞായറാഴ്ച മേഘയുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. അതിനായി മണ്ഡപവും പന്തലുമടക്കമുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു.
രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോൾ കുളിച്ചു വരാമെന്നു പറഞ്ഞ് മുറിയിൽ കയറി വാതിൽ അടച്ച മേഘ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടർന്ന് വീട്ടുകാർ ജനൽ ചില്ല് തകർത്ത് നോക്കുമ്പോൾ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്ത പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമ്മ: സുനില. സഹോദരൻ: ആകാശ്.















