കൊച്ചി> ഗൂഢാലോചന കേസിൽ ദിലീപിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ തൽക്കാലം അപ്പീലിനില്ലെന്ന് പ്രോസിക്യൂഷൻ. കൂടിയാലോചിച്ചശേഷമാകും മറ്റു തീരുമാനങ്ങൾ. കോടതി മുന്നോട്ടുവച്ചിട്ടുള്ള ജാമ്യവ്യവസ്ഥകൾ ദിലീപ് പാലിക്കുന്നുണ്ടോയെന്ന് കർശനമായി പരിശോധിക്കും. ഇതിൽ വീഴ്ചവരുത്തിയാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്കായി കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം.
കേസില് ദിലീപ് അടക്കമുള്ള ആറുപ്രതികള്ക്കാണ് തിങ്കളാഴ്ച ഹൈക്കോടതി മുന്കൂര് ജാമ്യം അനുവദിച്ചത്. പാസ്പോര്ട്ടുകള് കോടതിയില് സമര്പ്പിക്കണം, ഒരുലക്ഷം രൂപയുടെ രണ്ട് ആള്ജാമ്യം എടുക്കണം, സാക്ഷികളെ സ്വാധീനിക്കാന് ശ്രമിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്.
പ്രതികള് ജാമ്യവ്യവസ്ഥകള് ലംഘിച്ചാല് അറസ്റ്റിനുവേണ്ടി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.















