തിരുവനന്തപുരം > പ്രതിധ്വനി ടെക്നിക്കൽ ഫോറത്തിന്റെ നൂറ്റി നാലാമത് ട്രെയിനിങ് പ്രോഗ്രാം ഫെബ്രുവരി 12ന് രാവിലെ 11ന് ആരംഭിക്കും. പ്രധാന ഓപ്പൺ സോഴ്സ് IaC ടൂളായ ഇൻഫ്രാസ്ട്രക്ചർ ആസ് കോഡ് – ടെറാഫോം (Infrastructure as Code(IaC) -Terraform) നെക്കുറിച്ചുള്ള ട്രെയിനിങ്, പ്രമുഖ ഐടി കമ്പനിയായ എച്ച് ആൻഡ് ആർ ബ്ലോക്ക് (HnR Block) ക്ലൗഡ് ടീം (Cloud team) (സുനിൽ, ശ്യാം, മിഥുൻ) ആണ് ട്രെയിനിങ് കൈകാര്യം ചെയ്യുന്നത്. കോവിഡ് സമയത്തെ തുടർച്ചയായ എൺപത്തിയൊന്നാമത്തെ ട്രെയിനിങ് പ്രോഗ്രാം ആണിത്. ഐടി മേഖയിലെ പ്രമുഖരായ സാങ്കേതിക വിദഗ്ദരാണ് ആണ് സെഷൻസ് കൈകാര്യം ചെയ്യുന്നത്.
കോവിഡ് കാലത്ത് കേരളത്തിലെ മുപ്പതിനായിരത്തിലധികം ഐടി ജീവനക്കാർ നേരിട്ട് സെഷൻസിൽ പങ്കെടുക്കുകയും അവരുടെ ടെക്നിക്കൽ സ്കിൽ റിസ്കിൽ / അപ്പ്സ്കിൽ (Reskill/Upskill) ചെയ്യുകയും ചെയ്തു. ഒരു മാസത്തിൽ രണ്ടു തവണ ഐ ടി ജീവനക്കർക്കായി പ്രതിധ്വനി ടെക്നിക്കൽ സെഷൻസ് നടത്തുന്നുണ്ട്. എല്ലാ സെഷൻസും പൂർണമായി സൗജന്യമാണ്.
രജിസ്ട്രേഷൻ ലിങ്ക്:
https://tinyurl.com/2p8sh3hb
കൂടുതൽ വിവരണങ്ങൾക്ക്:
രജിത് വി പി – 9947787841, രാഹുൽ ചന്ദ്രൻ – 9447699390















