കൊച്ചി > ഗോശ്രീ പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവാവിനായി സ്കൂബ ടീമും കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുന്നു. രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
രാവിലെ ഹൈക്കോടതി പരിസരത്തുനിന്ന് ഓട്ടോ വിളിച്ച യുവാവ് ഗോശ്രീ ഒന്നാം പാലത്തിലെത്തിയപ്പോൾ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. ഇവിടെയിറങ്ങിയ ഉടനെ യുവാവ് കായലിലേക്ക് ചാടുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ചാടിയത്.