കൊച്ചി: ദിലീപും മറ്റു പ്രതികളും അന്വേഷണവുമായി സഹകരിക്കാതിരിക്കുന്നത് സംബന്ധിച്ച പ്രോസിക്യൂഷന്റെ ആശങ്കകൾ ജമ്യ വ്യവസ്ഥകളാൽ പരിഹരിക്കപ്പെടും ജസ്റ്റിസ് പി.ഗോപിനാഥ് പറഞ്ഞു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന് മുൻകൂർ ജാമ്യം അനവദിച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇങ്ങനെ പറഞ്ഞത്.
പാസ്പോർട്ട് ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം നിൽക്കണം, അന്വേഷണവുമായി സഹകരിക്കണം, ഒരു തരത്തിലും അന്വേഷണത്തിൽ ഇടപെടരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. തുടങ്ങിയ ഉപാധികളാണ് കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് നൽകിയിട്ടുള്ളത്.
ജാമ്യ വ്യവസ്ഥകൾ ലംഘിക്കുകയാണെങ്കിൽ പ്രോസിക്യൂഷന് അറസ്റ്റിനായി കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് പി.ഗോപിനാഥ് ഉത്തരവിൽ വ്യക്തമാക്കി.
അന്വേഷണവുമായി സഹകരിക്കാത്തത് സംബന്ധിച്ച് നിങ്ങളുടെ (പ്രോസിക്യൂഷന്റെ) ആശങ്കകൾ വ്യവസ്ഥകൾ ചുമത്തി പരിഹരിക്കാമെന്ന് ഞാൻ ഇതിനകം പറഞ്ഞിട്ടുണ്ട്. കൂടാതെ ഏതെങ്കിലും ഘട്ടത്തിൽ വ്യവസ്ഥകൾ ലംഘിക്കുന്നതായി നിങ്ങൾക്ക് (പ്രോസിക്യൂഷൻ) തോന്നിയാൽ, പ്രതിയെ അറസ്റ്റ് ചെയ്യാൻ നിങ്ങൾക്ക് അപേക്ഷിക്കാം സിംഗിൾ ബെഞ്ച് ജഡ്ജി തന്റെ ഉത്തരവ് വായിച്ചു കൊണ്ട് പറഞ്ഞു.
Content Highlights : Prosecution can approach for arrest if the accused violates bail conditions – High Court