കൊച്ചി > ജിസിഡി എ ചെയർമാനായി കെ ചന്ദ്രൻ പിള്ള ചുമതലയേറ്റു. തിങ്കൾ രാവിലെ 10 ന് ജിസിഡിഎ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ്മ, ഗോപി കോട്ടമുറിക്കൽ മേയർ എം അനിൽകുമാർ, എംഎൽഎമാരായ കെ ജെ മാക്സി, ടി ജെ വിനോദ് എന്നിവർ പങ്കെടുത്തു.
സിഐടിയു ദേശീയ സെക്രട്ടറി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്. ഫാക്ട് ജീവനക്കാരനായിരുന്ന ചന്ദ്രൻപിള്ള 2001 ൽ സ്വയം വിരമിച്ചാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായത്. 2003ൽ രാജ്യസഭാംഗമായി. ഏലൂർ മഞ്ഞുമ്മലാണ് താമസം. ഭാര്യ: മുൻ ടെൽക് ജീവനക്കാരി ഷീല. മക്കൾ: പ്രമോദ്, ശാലിനി.