നിലവിലെ സാഹചര്യം വിലയിരുത്താനായി ഇന്ന് വിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗം ചേരും. ഫെബ്രുവരി 14ന് ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകള്‍ തുറക്കുന്നതും ഈ വിഭാഗത്തിനു അധ്യയനം വൈകിട്ടു വരെയാക്കുന്നതും യോഗത്തിൽ ചര്‍ച്ചയാകും. താഴ്ന്ന ക്ലാസുകള്‍ക്കു പുറമെ ക്രഷുകള്‍ക്കും കിൻഡര്‍ഗാര്‍ട്ടനുകള്‍ക്കും 14-ാം തീയതി മുതൽ തുറന്നു പ്രവര്‍ത്തിക്കാൻ അനുമതി നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായിരുന്നു.
Also Read:
കൊവിഡ് 19 മൂന്നാം തരംഗത്തിൻ്റെ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്കൂളുകള്‍ ജനുവരി 21 മുതൽ രണ്ടാഴ്ചത്തേയ്ക്ക് അടയ്ക്കാൻ തീരുമാനിച്ചത്. പിന്നീട് നിയന്ത്രങ്ങള്‍ ഏതാനും ദിവസം കൂടി നീട്ടി. ഈ മാസം പകുതിയോടെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്കൂളുകളിൽ ക്ലാസുകളും തുടങ്ങുന്നത്. ഇന്നു മുതൽ പരീക്ഷകളും മുടക്കമില്ലാതെ നടത്താനാണ് തീരുമാനം.
രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ ഈ ആഴ്ച മുതൽ സര്‍ക്കാര്‍ കൂടുതൽ ഇളവുകള്‍ നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ എല്ലാ ജില്ലകളിലും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യമാണുള്ളത്. ഇന്നലെ 33,538 പേര്‍ക്ക് മാത്രമായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.
Also Read:
ഞായറാഴ്ചകളിൽ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണം തുടരുകയാണെങ്കിലും ആരാധനാലയങ്ങള്‍ക്ക് അടക്കം ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരുടെ ആവശ്യം പരിഗണിച്ച് ഞായറാഴ്ചകളിൽ പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കാനും പരമാവധി 20 പേരെ പ്രവേശിപ്പിക്കാനുമാണ് അനുമതിയുള്ളത്.