വൈക്കം > മാലിന്യം നിറഞ്ഞ തോട്ടിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. ടി വി പുരം പഞ്ചായത്ത് ആറാം വാർഡിലെ പയറുകാട് കോളനി നിവാസി വിശ്വനാഥനെ (60 )യാണ് ഇന്ന് രാവിലെ ഒൻപതരയോടെ തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടിൽ കമഴ്ന്നു കിടന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു.
തെങ്ങുകയറ്റ തൊഴിലാളിയായ വിശ്വനാഥൻ സൈക്കിളിൽ തോടിനോടു ചേർന്നുള്ള വഴിയിലൂടെ പോകുന്നത് പതിവായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. മൂന്നു ദിവസമായി വിശ്വനാഥനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ വൈക്കം പൊലീസിൽ പരാതി നൽകിയിരുന്നു. ഭാര്യ: നിർമ്മല . മക്കൾ: വിനോദ്, ദിവ്യ. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.