കൊച്ചി> നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ഓഡിയോ പുറത്ത്. കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നും നാല് മാസത്തിനുളളില്‍ സിനിമ ഉണ്ടാകുമെന്ന് കളളം പറയണമെന്നും ബാലചന്ദ്രകുമാര്‍ ആവശ്യപ്പെടുന്ന വാട്സ് ആപ് സന്ദേശമാണ് പുറത്തായത്.
തനിക്ക് 19 ലക്ഷം രൂപ കടമുണ്ടെന്നും നാല് മാസത്തേക്ക് സാവകാശം ലഭിക്കാന്‍ കടക്കാരോട് ദിലീപ് സംസാരിക്കണമെന്നും ആവശ്യപ്പെടുന്നതാണ് ഓഡിയോയിൽ പറയുന്നത്. 2021 ഏപ്രില്‍ മാസം ദിലീപിന് വാട്സ് ആപ് ആയി അയച്ച ഓഡിയോ സന്ദേശമാണ് പുറത്ത് വന്നത്. നേരത്തെ ദിലീപ് പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തുന്ന ശബ്ദ സന്ദേശം ബാലചന്ദ്രകുമാർ പുറത്ത് വിട്ടിരുന്നു.