കോട്ടയം > മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വാവ സുരേഷ് രണ്ട്ദിവസത്തിനകം ആശുപത്രി വിടും. ആശങ്കപ്പെടാനുള്ള സാഹചര്യങ്ങൾ അവസാനിച്ചെന്ന നിഗമനത്തിലാണ് ഡോക്ടർമാരുടെ സംഘം. ഐസിയുവിനോട് ചേർന്നുള്ള മുറിയിൽ കഴിയുന്ന സുരേഷ് ഭക്ഷണം കഴിച്ചുതുടങ്ങി.
മുറിക്കുള്ളിൽ നടന്നതായും ഡോക്ടർമാർ അറിയിച്ചു. ജനുവരി 31ന് കുറിച്ചി പാട്ടാശേരിയിൽ വാണിയപ്പുരയ്ക്കൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് സുരേഷിന് കടിയേറ്റത്.