റബത്ത് > മൊറോക്കോയിൽ അഞ്ചുദിവസമായി കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരൻ മരിച്ചതായി മൊറോക്കോ റോയൽ കോർട്ട് സ്ഥിരീകരിച്ചു. 5 ദിവസത്തെ പ്രയത്നത്തിനൊടുവിൽ കുട്ടിയെ പുറത്തെത്തിച്ചിരുന്നു. എന്നാൽ അതിന് രക്ഷാപ്രവർത്തകർ കുട്ടിയുടെ അടുത്തെത്തും മുമ്പുതന്നെ റയാൻ മരിച്ചിരുന്നതായാണ് വിവരം.
വിദൂര ഗ്രാമമായ ടൊമൊറോത്തിൽ ചൊവ്വാഴ്ചയാണ് റയാൻ എന്ന അഞ്ചുവയസ്സുകാരൻ 105 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. അച്ഛൻ കുഴൽക്കിണറിൽ അറ്റകുറ്റപ്പണി നടത്തുന്നത് കണ്ടുകൊണ്ടിരിക്കവെ അകത്തേക്ക് വീഴുകയായിരുന്നു. സമാന്തരമായി ആഴത്തിൽ കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.