മൂന്നാർ> മൂന്നാർ കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ലോയർ ഡിവിഷനിൽ മൂന്നാം നമ്പർ തോട്ടത്തിൽ നാല് പശുക്കിടാക്കളെ കടുവ ആക്രമിച്ചു കൊന്ന നിലയിൽ. എസ്റ്റേറ്റ് തൊഴിലാളി കസമുത്തുവിന്റെ പശുക്കിടാക്കളെയാണ് കൊന്നത്. ശനി രാവിലെ കാട്ടിൽ മേയാൻ വിട്ടതായിരുന്നു. തോട്ടത്തിൽ കൊളുന്ത് നുള്ളാൻ പോയ തൊഴിലാളികളാണ് ജഡങ്ങൾ കണ്ടത്. മൂന്നാറിൽനിന്ന് വനപാലകരെത്തി അന്വേഷണം നടത്തി.
രണ്ടു വർഷത്തിനിടെ ഇരുപതോളം പശുക്കളെയാണ് കടുവ കൊന്നത്. പകൽ തേയില തോട്ടത്തിൽ കടുവ ഇറങ്ങുന്നത് തൊഴിലാളികളെ ഭീതിയിലാഴ്ത്തി. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ വനംവകുപ്പ് തയ്യാറാകണമെന്ന് നാട്ടുകാർആവശ്യപ്പെട്ടു.