മണലൂർ> മൂന്ന് വയസുകാരിയെ പീഡിപ്പിച്ച 60 കാരന് 12 വർഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ. മണലൂർ കാഞ്ഞാണി അമ്പലക്കാട് സ്വദേശി തിരുത്തി പറമ്പ് സ്വദേശിയായ സുബ്രഹ്മണ്യനെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി കഠിന തടവിന് വിധിച്ചത്.
2016 ലാണ് കേസിന്നാസ്പദമായ സംഭവം. പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമാണ് ശിക്ഷ. പോക്സോ നിയമം 9, 10 പ്രകാരം 7 വർഷം കഠിന തടവും 50000 രൂപ പിഴയും കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമം 354 പ്രകാരം 5 വർഷം കഠിന തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടക്കാത്ത പക്ഷം ശിക്ഷാ കാലാവധി 8 മാസം കൂടി അനുഭവിക്കേണ്ടി വരും.