തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫിൽ ബിജെപി അംഗത്തെ നിയമിക്കാനൊരുങ്ങുന്നു. ബിജെപി സംസ്ഥാന സമിതി അംഗവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഹരി എസ്. കർത്തയെ ആണ് ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുന്നത്. കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നപ്പോൾ ബിജെപി മാധ്യമ വിഭാഗം മേധാവിയായിരുന്നു ജന്മഭൂമി മുൻ പത്രാധിപർ കൂടിയായ ഹരി എസ്. കർത്ത.
ഹരി എസ്. കർത്തയെ ഗവർണറുടെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റായിട്ടാണ് നിയമിക്കുന്നത്. രാജ്ഭവനിൽ നിന്ന് നിയമനവുമായി ബന്ധപ്പെട്ട ശുപാർശയടങ്ങിയ ഫയൽ ഒരാഴ്ച മുമ്പ് സെക്രട്ടറിയേറ്റിലെത്തി. നിയമനത്തിന് സർക്കാരിന്റെ അംഗീകാരം കൂടി ആവശ്യമുണ്ട്.
ഗവർണർ ബിജെപിക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന ഭരണ-പ്രതിപക്ഷ നിരയിൽ നിന്ന് ആക്ഷേപങ്ങൾ ഉയരുന്നതിനിടയിലാണ് ഈ നിയമനം.
Content Highlights :BJP state committee member to be appointed asGovernor Arif Mohammad Khans staff