കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുമായി എം ശിവശങ്കര്‍ ഐഎഎസ് എഴുതുന്ന പുസ്തകം പുറത്തിറങ്ങാനിരിക്കേയാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നത്. എം ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്തെന്നും ഈ നിലയിലെത്തിച്ചത് അദ്ദേഹമാണന്നും ഇന്നലെ സ്വപ്ന മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു മുതിര്‍ന്ന നേതാക്കള്‍ക്കെതിരയെും സ്വപ്ന വെളിപ്പെടുത്തലുകള്‍ നടത്തുന്നത്.
Also Read:
താൻ നയതന്ത്ര ഉദ്യോഗസ്ഥയല്ലെന്ന കാര്യം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് അറിയാമായിരുന്നുവെന്ന് സ്വപ്ന പറഞ്ഞു.ഒരു വിദേശരാജ്യത്തിൻ്റെ നയതന്ത്ര ഓഫീസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ സ്ത്രീ ഡിപ്ലോമാറ്റ് ആണോ അല്ലയോ എന്നു മനസ്സിലാക്കാൻ പറ്റാത്തയാളാണോ സ്പീക്കര്‍ സ്ഥാനത്തിരിക്കുന്നതെന്ന് സ്വപ്ന ചാനലിനോടു ചോദിച്ചു. ശ്രീരാമകൃഷ്ണൻ പല വട്ടം തന്‍റെ വീട് സന്ദര്‍ശിക്കുകയും വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. താൻ ഡിപ്ലോമാറ്റ് ആണോ അല്ലയോ എന്ന് അദ്ദേഹത്തിന് അറിയാം. എന്തിനാണ് ഇപ്പോള്‍ അദ്ദേഹം കള്ളം പറയുന്നതെന്നും സ്വപ്ന ചോദിച്ചു. സ്വപ്ന ഡിപ്ലോമാറ്റ് ആണെന്ന് തനിക്ക് അറിയില്ലെെന്ന ശ്രീരാമകൃഷ്ണൻ്റെ മറുപടി സംബന്ധിച്ചായിരുന്നു സ്വപ്നയുടെ പ്രതികരണം.
Also Read:
അതേസമയം, ശിവശങ്കറോടുള്ള അടുപ്പം മന്ത്രിമാരോടില്ലെന്നും തന്‍റെ ഏതെങ്കിലും ഒരു ആവശ്യത്തിനു വേണ്ടി മന്ത്രിയെയോ എംഎൽഎയെയോ വിളിച്ചിട്ടില്ലെന്നും സ്വപ്ന വ്യക്തമാക്കി. അറസ്റ്റ് നടന്ന ദിവസത്തെ സംഭവങ്ങളും സ്വപ്ന വിവരിച്ചു. സമൻസ് അയയ്ക്കാതെ കസ്റ്റംസിൻ്റെ അടുക്കൽ പോകരുതെന്നും ആദ്യം മുൻകൂര്‍ ജാമ്യം എടുക്കണമെന്നും നിര്‍ദേശിച്ചത് ശിവശങ്കറാണെന്നും സ്വപ്ന പറഞ്ഞു. തുടര്‍ന്ന് ബെംഗളൂരുവിലേയ്ക്ക് പോകുന്ന വഴി അര്‍ധരാത്രിയ്ക്ക് കൊച്ചിയിലെ ഒരു അഭിഭാഷകനെ കണ്ട് വക്കാലത്ത് ഒപ്പിടകയായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.