കോട്ടയം> വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതായി ആശുപത്രി വൃത്തങ്ങള്‍. ഇന്നലെ മുതല്‍ നടക്കാന്‍ തുടങ്ങി. മുറിയിലേക്ക് ഇന്ന് മാറ്റാന്‍ സാധ്യതയുണ്ട്. ഇനി മുറിവുണക്കാനുള്ള ആന്റിബയോട്ടിക് മാത്രം നല്കിയാല് മതിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
സാധാരണ മുറിയില്‍ പ്രവേശിപ്പിച്ച് നിരീക്ഷിച്ചശേഷം ഡിസ്ചാര്‍ജ് നല്‍കുമെന്നും ഓക്സിജന്‍ സപ്പോര്‍ട്ട് പൂര്‍ണമായും മാറ്റിയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.