തിരുവനന്തപുരം > എം ശിവശങ്കർ ഐഎഎസിനെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കോൺസുലേറ്റിൽനിന്ന് രാജിവച്ചത് ശിവശങ്കർ പറഞ്ഞിട്ടാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിനെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ അറിവോടെയാണ്. എന്നാൽ, മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയില്ല. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിമർശനം.
ലൈഫ് മിഷൻ വിഷയത്തിൽ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് ബന്ധമില്ല. യുഎഇ കോൺസുലേറ്റിൽനിന്ന് മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്തസംഭവത്തിൽ മന്ത്രിയായിരുന്ന കെ ടി ജലീൽ നിരപരാധിയാണ്. തനിക്ക് നിയമനം വാങ്ങിത്തന്നത് ശിവശങ്കറാണ്. ഐ ഫോൺ നൽകിയത് ശിവശങ്കറിന് മാത്രമല്ലെന്നും സ്വപ്ന പറഞ്ഞു.