കോഴിക്കോട്: വിദേശത്ത് നിന്നെത്തുന്നവർക്ക് രോഗലക്ഷണമുണ്ടെങ്കിൽ മാത്രം കോവിഡ് പരിശോധനയും ക്വാറന്റീനും മതിയെന്ന സർക്കാരിന്റെ പുതിയ തീരുമാനത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം.വിദേശത്ത് നിന്ന് വരുന്നവരുടെ ക്വാറന്റീൻ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ കാരണഭൂതനായ സെഖാവിന് നൂറു കോടി അഭിവാദ്യങ്ങൾ എന്ന് ബൽറാം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇയിൽ നിന്ന് തിരിച്ചെത്തുന്നതു പരിഗണിച്ചാണ് പുതിയ തീരുമാനമെന്നാണ് വിടി ബൽറാം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരോക്ഷമായി സൂചിപ്പിക്കുന്നത്.
രാജ്യാന്തര യാത്രികർ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആർടിപിസിആർ ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യ വിദഗ്ധ സമിതിയുടെ നിർദേശവും കോവിഡ് അവലോകന യോഗം അംഗീകരിച്ചിരുന്നു.
വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
Content Highlights: vt balram fb post against pinarayi vijayan