അബുദാബി> അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തൃശൂർ ചാവക്കാട് സ്വദേശിനി ലീന ജലാലിന് 44.75 കോടിരൂപയുടെ ലോട്ടറി. ലീനയും സഹപ്രവർത്തകരായ 9 പേരും ചേർന്നെടുത്ത 2.2 കോടി ദിർഹത്തിന്റെ ടിക്കറ്റിനാണ് സമ്മാനം. 4 വർഷമായി അബുദാബി ഷൊയ്ഡർ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കൽ എൽ.എൽ.സി എച്ച് ആർ ഉദ്യോഗസ്ഥയാണ് ലീന. പുതിയങ്ങാടി ബുഖാറയിൽ പരേതനായ ജലാൽ തങ്ങളുടെ മകളാണ്.
ഒരു വർഷമായി ലീന സുഹൃത്തുക്കളുമായി ചേർന്ന് ടിക്കറ്റ് എടുക്കാറുണ്ട്. ആദ്യമായാണ് ലീനയുടെ പേരിൽ ടിക്കറ്റ് എടുക്കുന്നത്. സമ്മാനം ലഭിച്ചതായി ഫോൺ വന്നപ്പോൾ വ്യാജകോളാണെന്ന് കരുതിയെന്നും വിശ്വസിക്കാൻ കുറെ നേരമെടുത്തുവെന്നും ലീന പറഞ്ഞു.