കൊച്ചി> കെ റെയില് സര്വെ നടത്താന് എന്ത് തടസമാണുള്ളതെന്ന് ഹൈക്കോടതി.നിയമപരമായ തടസം ഇല്ലല്ലോ എന്നും കോടതി പറഞ്ഞു. സര്വെ നടത്താന് സര്ക്കാരിന് അധികാരമുണ്ട്.പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സര്വെ ആന്റ് ബൗണ്ടറി ആക്ട് പ്രകാരം സര്വെ നടത്താം- കോടതി പറഞ്ഞു. വാദം ഉച്ചകഴിഞ്ഞ് തുടരും.
ഹര്ജിക്കാരുടെ ഭൂമിയില് സര്വെ തടഞ്ഞ സിംഗിള് ബഞ്ച് ഉത്തരവിനെതിരായ അപ്പീലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നത്.














