തിരുവനന്തപുരം> കണ്ണൂര്‍ വിസി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിനെതിരേ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജി ലോകായുക്ത തള്ളി.
മന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്ന് ലോകായുക്ത പറഞ്ഞു. മന്ത്രി നിര്‍ദ്ദേശം മാത്രമാണ് നല്‍കിയത്.അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല . മന്ത്രി സര്‍വകലാശാലയ്ക്ക് അന്യമല്ലെന്നും ലോകായുക്ത പറഞ്ഞു.