തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിനെതിരായ കണ്ണൂർ വി സി പുനർ നിയമനക്കേസ് ഇന്ന് ലോകായുക്തയുടെ പരിഗണനയ്ക്ക്. വി സി നിയമനത്തിൽ മുഖ്യമന്ത്രിയും ഇടപെട്ടു എന്ന ഗവർണറുടെ വെളിപ്പെടുത്തൽ ഉന്നയിക്കാൻ ചെന്നിത്തലയും നീക്കം ആരംഭിച്ചു. അതേസമയം മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി വകമാറ്റൽ ഹർജിയും ഇന്ന് ലോകായുക്ത പരിഗണിക്കും.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരായ ലോകായുക്തയിൽ നൽകിയ ഹർജിയിൽ പ്രധാനമായും ഉന്നയിച്ചിരുന്നത് മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു. വി.സിയെ പുനർ നിയമിക്കുന്നതിന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ നിർദ്ദേശം ക്രമവിരുദ്ധമാണ് എന്നതാണ് ചെന്നിത്തലയുടെ വാദം. എന്നാൽ വാദത്തിനിടെ സർക്കാർ ലോകായുക്തയെ അറിയിച്ചത് ഇത്തരമൊരു നിർദ്ദേശമുണ്ടായത് ഗവർണറുടെ ആവശ്യ പ്രകാരമാണ് എന്നതാണ്.
എന്നാൽ കഴിഞ്ഞ ദിവസമാണ് ഇതിൽ ഗവർണറുടെ ഭാഗത്ത് നിന്നും വിശദീകരണ കുറിപ്പ് ഉണ്ടായത്. എ.ജിയുടെ ഭാഗത്ത് നിന്നുണ്ടായ നിയമോപദേശ പ്രകാരമാണ് ഇത്തരമൊരു നടപടി ഉണ്ടായത്. ഇതിനെ മുഖ്യമന്ത്രിയുടെ ഓഫീസും കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടിട്ടാണ് ഇത്തരമൊരു നിർദ്ദേശത്തിലേക്ക് എത്തിയതെന്നാണ് ഗവർണറുടെ വിശദീകരണം.
അതേസമയം നേരത്തെ നൽകിയ ഹർജിയിൽ മാറ്റമുണ്ടാകും. ആദ്യം നൽകിയ ഹർജി ഭേദഗതി ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടേക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന ഗുരുതരമായ ആരോപണം ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായതോടെ അതുകൂടി പരിഗണിച്ച് മറ്റൊരു ഹർജി നൽകാനുള്ള സാധ്യതയാണ് ഉള്ളത്.
അതേസമയം മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി വകമാറ്റൽ ഹർജിയും ഇന്ന് ലോകായുക്ത പരിഗണിക്കും.
Content Highlights:Today is crucial for Minister R Bindu in the Lokayukta The verdict in the VC reappointment case ma