ന്യൂഡല്‍ഹി> പൂനെയിലെ യേര്‍വാദയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റു.മാളിനുവേണ്ടി കെട്ടിപ്പൊക്കിയ ഭീമന് സ്റ്റീല്‍ പൊട്ടിവീണതാണ് അപകടത്തിന് കാരണം.
ബിഹാര്‍ സ്വദേശികളാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.അഞ്ച് തൊഴിലാളികളും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ സ്റ്റീല്‍ ബാറുകള്‍ മുറിച്ചു മാറ്റിയാണ് തൊഴിലാളികളെ പുറത്തെടുത്തത്.