വെല്ലിങ്ടൺ
കടുത്ത കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് ഘട്ടം ഘട്ടമയി രാജ്യാതിർത്തി തുറക്കുമെന്ന് ന്യൂസിലൻഡ്. ഓസ്ട്രേലിയയിലുള്ള ന്യൂസിലൻഡ് പൗരർക്ക് പൂർണ വാക്സിൻ എടുത്തവരെങ്കിൽ 27 മുതൽ നാട്ടിലേക്ക് മടങ്ങാം. നിർബന്ധിത ഹോട്ടൽ സമ്പർക്ക വിലക്ക് ആവശ്യമില്ല.
മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയ പൂർണ വാക്സിൻ സ്വീകരിച്ച പൗരർക്ക് മാർച്ച് 13 മുതലും തിരികെയെത്താമെന്ന് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ പറഞ്ഞു. എന്നാൽ, ഇങ്ങനെ തിരികെയെത്തുന്നവർ സ്വന്തം വീടുകളിൽ 10 ദിവസം സമ്പർക്കവിലക്കിൽ കഴിയണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടുവർഷത്തോളം അടച്ചിട്ട രാജ്യാതിർത്തിയാണ് തുറക്കുന്നത്.