ന്യൂഡൽഹി
ബീജിങ്ങിൽ ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളിൽ ഇന്ത്യൻ നയതന്ത്രപ്രതിനിധി പങ്കെടുക്കില്ലെന്ന് വിദേശമന്ത്രാലയം അറിയിച്ചു. 2020ൽ ഗൽവാനിൽ ഇന്ത്യൻ സൈനികർക്കെതിരെ ഉണ്ടായ സംഘർഷത്തിൽ പങ്കെടുത്ത ചൈനീസ് സൈനികനെ ദീപശിഖാ റാലിയിൽ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണിത്. ഒളിമ്പിക്സ് രാഷ്ട്രീയവൽക്കരിക്കാനുള്ള ചൈനയുടെ നീക്കം ഖേദകരമാണെന്ന് വിദേശമന്ത്രാലയം പ്രസ്താവനയില് പറഞ്ഞു. ഗൽവാനിൽ പരിക്കേറ്റ ക്വി ഫബാവോ എന്ന റജിമന്റ് കമാൻഡറെയാണ് ദീപശിഖാ റാലിയിലെ 1200 പേരിൽ ഒരാളായി ഉൾപ്പെടുത്തിയത്.















