ബീജിങ്
കിളിക്കൂട് എന്ന പേരിൽ പ്രശസ്തമായ നാഷണൽ സ്റ്റേഡിയം വീണ്ടും ഒളിമ്പിക്സിന് ഒരുങ്ങി. ഇന്നുമുതൽ 20 വരെയാണ് ശൈത്യകാല ഒളിമ്പിക്സ്. മഞ്ഞിലും ഐസിലുമാണ് മത്സരങ്ങൾ. 2008ലെ ഒളിമ്പിക്സ് നാഷണൽ സ്റ്റേഡിയത്തിലായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചരയ്ക്കാണ് ഉദ്ഘാടനം.
നാലായിരത്തോളം കലാകാരന്മാർ ഒരുക്കുന്ന പരിപാടികളാണ് മുഖ്യ ആകർഷണം. തണുത്ത കാലാവസ്ഥയും കോവിഡും മാറ്റു കുറയ്ക്കുമോയെന്നാണ് ആശങ്ക. ഏഴു പുതിയ ഇനങ്ങളടക്കം 109 മെഡൽ ജേതാക്കളെ നിർണയിക്കും. ജമ്മു കശ്മീരിൽനിന്നുള്ള സ്കീയർ ആരിഫ് ഖാനാണ് ഏക ഇന്ത്യൻ പ്രതിനിധി. സ്ലാലം, ജയന്റ് സ്ലാലം എന്നീ ഇനങ്ങളിലാണ് ഇറങ്ങുക.നോർവേ, ജർമനി, അമേരിക്ക എന്നീ രാജ്യങ്ങളാണ് പ്രധാന മെഡൽവേട്ടക്കാർ.