തിരുവനന്തപുരം> ഭിന്നശേഷിക്കാരെ കേന്ദ്ര ബജറ്റില് പൂര്ണമായും അവഗണിച്ചതായി ഡിഫറന്റലി ഏബിള്ഡ് പേഴ്സണ്സ് വെല്ഫെയര് ഫെഡറേഷന് പ്രസ്താവനയില് പറഞ്ഞു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, തൊഴില്, പുനരധിവാസം, ഭിന്നശേഷി സൗഹൃദം തുടങ്ങിയ മേഖലകളിലെല്ലാം ഐക്യരാഷ്ട്ര സഭയുടെ പൊതുനിര്ദേശത്തില് ലോകരാജ്യങ്ങള് വലിയ താല്പ്പര്യം കാട്ടുന്നു. ഈ അവസരത്തിലാണ് ഇന്ത്യ ദുര്ബല ജനവിഭാഗങ്ങളെ പൂര്ണമായും അവഗണിക്കുന്നത്. ഇത് അവസാനിപ്പിക്കണം.
ഭിന്നശേഷിക്കാരുടെ പൊതുവേദിയുമായി ഈ വിഭാഗത്തിന്റെ പ്രശ്നങ്ങളില് ചര്ച്ച നടത്തണം. അവയ്ക്കുള്ള പരിഹാര പദ്ധതികള് ബജറ്റില് കൂട്ടിച്ചേര്ക്കണമെന്നും ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. പരശുവയ്ക്കല് മോഹനന് ആവശ്യപ്പെട്ടു.