കൊച്ചി > ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സ്വകാര്യ കമ്പനിക്ക് നൽകിയ കരാർ റദ്ദാക്കിയ നടപടി ഹൈക്കോടതി ഡിവിഷൻ ബഞ്ചും ശരിവച്ചു. സിംഗിൾ ബഞ്ച് വിധിക്കെതിരെ ജി ജെ എക്കോ പവർ പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ ,ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് തള്ളിയത്.
കമ്പനിയുടെ സാമ്പത്തിക ഭദ്രത തെളിയിക്കുന്നതിന് ആവശ്യമായ വ്യവസ്ഥയുണ്ടായിട്ടും അതിന് തെളിവ് നൽകിയില്ലന്ന് കണ്ടാണ് കരാർ റദ്ദാക്കാൻ കൊച്ചി നഗരസഭക്ക് സർക്കാർ നിർദ്ദേശം നൽകിയത്.സർക്കാർ നടപടിയിൽ അപാകതയില്ലന്ന് നേരത്തെ സിംഗിൾ ബഞ്ച് വ്യക്തമാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് കമ്പനി അപ്പിൽ സമർപ്പിച്ചത് ‘ കൊച്ചി നഗര സഭക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത് തമ്പാൻ, സ്റ്റാൻഡിംഗ് കോൺസൽ ജനാർദ്ദന ഷേണായി എന്നിവരും സർക്കാരിനു വേണ്ടി സീനിയർ ഗവ. പ്ലീഡർ എസ്.കണ്ണനും ഹാജരായി.