കണ്ണൂർ> ബോംബ് നിർമാണത്തിനിടെ വീട്ടിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ ആർഎസ്എസ് നേതാവ് കാങ്കോൽ ആലക്കാട്ടെ ബിജു അറസ്റ്റിലായി. പയ്യന്നൂർ ഡിവൈഎസ്പി എ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്.
സ്ഫോടനത്തിൽ പരിക്കേറ്റ ബിജു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉച്ചയോടെ പെരിങ്ങോം സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.
ജനുവരി 29ന് പകൽ 12.30 ഓടെയാണ് സ്ഫോടനം നടന്നത്. നിർമാണത്തിനിടെ ബോബം പൊട്ടിത്തെറിച്ച് ഇയാളുടെ രണ്ട് വിരൽ അറ്റുപോയിരുന്നു. സംഭവ ശേഷം സ്വകാര്യ വാഹനത്തിൽ തളിപ്പറമ്പ് വരെ സഞ്ചരിച്ച ശേഷം കോഴിക്കോട് വരെ ആംബുലൻസിൽ പോവുകയായിരുന്നു.