കൊച്ചി > ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ തിരുവന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കാൻ തീരുമാനം. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ച ആറുഫോണുകളാണ് പരിശോധനക്ക് തിരുവനന്തപുരത്ത് അയക്കുക. ഫോണുകൾ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം പ്രതിഭാഗം എതിർത്തിരുന്നു.