കൊച്ചി > നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നും, വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നുമാണ് ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു വിധി പറയാനിരിക്കെയാണ് ദിലീപിന്റെ നീക്കം.