കൊല്ലം> മുസ്‌ലിംലീഗ് നേതാവും മുൻ എംഎൽഎയുമായ എ യൂനുസ് കുഞ്ഞ്(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരര്രെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച്‌ശേഷം വിശ്രമത്തിലായിരുന്നു.
കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ് 1991ൽ മലപ്പുറത്ത് നിന്നാണ് നിയമസഭാ അംഗം ആയത്. പ്രഫഷണൽ കോളജുകളടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്. കശുവണ്ടി വ്യവസായിയായിരുന്നു.
മൃതദേഹം രാവിലെ 10 മുതൽ പള്ളിമുക്ക് യൂനുസ് കോളേജിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം വൈകിട്ട് 4ന് കൊല്ലൂർവിള ജുമാ മസ്ജിദ് ഖബറിസ്‌ഥാനിൽ















