
മനസ്സിലായില്ല, അല്ലെ? ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൗയിനിൽ @gaolaoyao3899 വഴി വൈറലാവുന്ന വിഡിയോയിൽ കാണുന്ന ഭീമൻ പാമ്പ് യഥാർത്ഥത്തിൽ അവിടെയില്ല. ഒരു മനുഷ്യന്റെ കലാസൃഷ്ടിയാണ് അത് എന്നതാണ് അവിശ്വസനീയമായ കാര്യം. തണുത്തുറഞ്ഞ ഐസിൽ കൊത്തിയാണ് ഈ പാമ്പിന്റെ കലാസൃഷ്ടി നടത്തിയിരിക്കുന്നത്.
ഭീമൻ പാമ്പിന്റെ എല്ലാ വിശദാംശങ്ങളും അതേപടി തന്റെ കലാസൃഷ്ടിയിൽ പകർത്താൻ യുവാവിന് സാധിച്ചിട്ടുണ്ട്. കൈയും ചില അടിസ്ഥാന ഉപകരണങ്ങളും ഉപയോഗിച്ച് മനോഹരമായ ഒരു കലാസൃഷ്ടി നിർമിച്ചിരിക്കുന്നത്. എങ്ങനെയാണ് താൻ ഭീമൻ പാമ്പിന്റെ ശിൽപം ഐസിൽ കൊത്തിയെടുത്തത് എന്ന് വെളിപ്പെടുത്തുന്ന ഒരു ടൈം-ലാപ്സ് ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ വിഡിയോയിൽ നിന്നുള്ളതാന് ശില്പി പാമ്പിന്റെ തലയിൽ നിൽക്കുന്ന വൈറലായ ചിത്രം.
ശിൽപം ഒറ്റനോട്ടത്തിൽ യഥാർത്ഥ പാമ്പെന്ന് തോന്നും വിധം തികവുള്ളതാണ്. അത് കാണുമ്പോൾ പലരെയും ഭയപ്പെടുത്തും. നിരവധി പേർ ശില്പിയുടെ കലാവിരുതിനെ പ്രകീർത്തിച്ച് ഡൗയിനിൽ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.















