
സംസ്ഥാനത്തെ കൊവിഡ് വ്യാപനം കുറഞ്ഞതായി മന്ത്രി പറഞ്ഞു. ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും ആയി കേസുകൾ വർദ്ധിച്ചിരുന്നു. എന്നാൽ, നാലാം ആഴ്ചയിൽ 71 ശതമാനമായും ഇക്കഴിഞ്ഞ ആഴ്ചയിൽ 16 ശതമാനമായും കുറഞ്ഞു. പരിശോധന കൂട്ടിയിട്ടും കേസുകൾ വർദ്ധിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.
84 ശതമാനം വെന്‍റിലേറ്ററുകള്‍ ഒഴിവുണ്ട്. 42.47 ശതമാനം കൊവിഡ്, നോണ്‍ കൊവിഡ് രോഗികള്‍ മാത്രമാണ് ഐസിയുവിലുള്ളത്. 57 ശതമാനത്തോളം ഐസിയു കിടക്കകള്‍ ഒഴിവുണ്ട്. 15.2 ശതമാനം കൊവിഡ്, നോണ്‍ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ഒമിക്രോൺ സാഹചര്യത്തിൽ ഒപിയിലോ അത്യാഹിത വിഭാഗത്തിലോ കിടത്തി ചികിത്സക്കോ വരുന്ന രോഗികൾക്ക് ലക്ഷണമുണ്ടെങ്കിൽ മാത്രം പരിശോധന നടത്തിയാൽ മതി. തുടർ ചികിത്സയ്ക്ക് പരിശോധന അനിവാര്യമാണെന്ന് ഡോക്ടർ നിർദ്ദേശിച്ചാൽ പരിശോധിക്കാവുന്നതാണ്. എല്ലാ ആശുപത്രികളിലും കൊവിഡ് രോഗലക്ഷണവുമായി വരുന്നവര്‍ക്ക് ചികിത്സിക്കാന്‍ പ്രത്യേക ഇടം സജ്ജീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.















