ന്യൂഡൽഹി > നയമോ നിലപാടോ ഇല്ലാത്ത, മംഗളപത്രവായന മാത്രമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമെന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം പറഞ്ഞു.
കോവിഡും വിലക്കയറ്റവുംമൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളുടെ യഥാർഥ ചിത്രം വരച്ചുകാട്ടുന്നതിൽ പരാജയപ്പെട്ടു. സാധാരണക്കാരുടെ ദുരിതം പരിഹരിക്കാനുള്ള പദ്ധതിയൊന്നും ആസൂത്രണം ചെയ്യാതെ കോർപറേറ്റുകളുടെ കീശ വീർപ്പിക്കാനാണ് കേന്ദ്രശ്രമം. ഈ സാഹചര്യത്തിലും സർക്കാരിനെ പ്രകീർത്തിക്കുന്ന പ്രസംഗം നടത്താൻ രാഷ്ട്രപതി നിർബന്ധിതനായി എന്നതാണ് വിരോധാഭാസം.
കോവിഡിനെ നിയന്ത്രിച്ചുവെന്ന പേരിൽ സർക്കാരിനെ പ്രകീർത്തിച്ച രാഷ്ട്രപതിയുടെ പ്രസംഗം പ്രതിഷേധാർഹമാണ്. കേരളമുൾപ്പെടെ നടത്തിയ ഇടപെടലിന്റെയും കോടതി പരാമർശങ്ങളുടെയും ഫലമായാണ് കേന്ദ്രം വാക്സിൻനയം തിരുത്തിയതെന്നും എളമരം പറഞ്ഞു.















