ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന തിരുവനന്തപുരം, വയനാട്, കാസർഗോഡ് ജില്ലകളിൽ വ്യാപനം കുറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലും ഐസിയുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആശുപത്രികളിലും ഐസിയുവിലും പ്രവേശിപ്പിക്കപ്പെട്ടവരുടെ കണക്കുകൾ പരിശോധിച്ച് ആവശ്യമായ നടപടികൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.
കൊവിഡ് മരണ സഹായത്തിനായി അപേക്ഷിച്ച 45,000 പേരിൽ 40,410 പേർക്ക് സഹായം നൽകി. 11 ലക്ഷത്തോളം ആളുകൾ കൊവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,68,10,928), 84 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,24,66,449) നല്കി. 15 മുതല്‍ 17 വയസുവരെയുള്ള ആകെ 71 ശതമാനം (10,75,226) കുട്ടികള്‍ക്ക് വാക്സിന് നല്കി. വാക്സിനേഷൻ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.