കോഴിക്കോട് > മീഡിയ വൺ ചാനൽ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ജനാധിപത്യവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൾ അസീസ് പറഞ്ഞു. സംവാദങ്ങളും അഭിപ്രായസ്വാതന്ത്ര്യവും തടയാനുള്ള ശ്രമം അപലപനീയമാണ്.
മാധ്യമസ്വാതന്ത്ര്യത്തെ നിരാകരിച്ച ഭരണകൂടങ്ങളെ പുറന്തള്ളിയതാണ് രാജ്യത്തിന്റെ അനുഭവമെന്നും അബ്ദുൾ അസീസ് പറഞ്ഞു. നിരോധനം ഭീരുത്വമാണെന്ന് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂരും അഭിപ്രായപ്പെട്ടു.