തിരുവനന്തപുരം> മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് മരവിപ്പിച്ച് ഹൈക്കോടതി. രണ്ട് ദിവസത്തേക്കാണ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
ചാനലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞത്. ഉത്തരവിനെതിരെ ചാനല്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും പൂര്‍ണ്ണ നടപടികള്‍ക്ക് ശേഷം സംപ്രേഷണം ആരംഭിക്കുമെന്നും മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന് അറിയിച്ചു.
ജമാ അത്തെ ഇസ്ലാമിയുടെ ഉടമസ്തതയിലുള്ള മീഡിയ വണ്‍ ചാനലിന് ഇത് രണ്ടാം തവണയാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തുന്നത്.