കോഴിക്കോട് > കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ വെട്ടിച്ചുരുക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൾ വഹാബ് ആവശ്യപ്പെട്ടു.
രാജ്യത്തെ തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂർ. ലാഭകരമായി പ്രവർത്തിക്കുന്നതുമാണ്. റൺവേയുടെ നീളം കുറക്കുന്നതോടെ വിദേശ സർവീസുകളെ അത് പ്രതികൂലമായി ബാധിക്കും. ലക്ഷക്കണക്കിന് പ്രവാസികൾക്ക് കൂടി വൻ തിരിച്ചടിയാവുന്ന നീക്കം ഉപേക്ഷിക്കണമെന്നും വഹാബ് ആവശ്യപ്പെട്ടു.