തിരുവനന്തപുരം> മീഡിയവണ്‍ സംപ്രേഷണം തടഞ്ഞുവെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമെതിരായ സംഘപരിവാര്‍ ഭരണകൂട നടപടികളുടെ തുടര്‍ച്ചയാണിത്. സ്വതന്ത്ര
മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കുനേരെ സംഘപരിവാറും കേന്ദ്ര ഭരണവും നിരന്തരം വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്.
രാജ്യത്തെ മാധ്യമങ്ങളെയെല്ലാം ഭയപ്പെടുത്താനും കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താനും കൂച്ചുവിലങ്ങിടാനും സംഘപരിവാര്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതിന്റെ കൃത്യമായ അടയാളമാണി ത്. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍
ജനാധിപത്യ മതേതരവാദികള്‍ പ്രതിഷേധമുയര്‍ത്തണമെന്ന് പ്രസിഡന്റ് ഷാജി എന്‍ കരുണ്‍, ജനറല്‍ സെക്രട്ടറി അശോകന് ചരുവില്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.