കൊച്ചി> നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയ കേസില് ദിലീപിന്റെ മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1.45ന് കേസ് പരിഗണിക്കും. ദിലീപ് ഇന്ന്ഹാജരാക്കിയമൊബൈൽ ഫോണുകള് ക്രൈംബ്രാഞ്ചിന് കൈമാറുന്നതു സംബന്ധിച്ചും ഹൈക്കോടതി നാളെ. തീരുമാനമെടുക്കും. ഫോണുകള് ദിലീപ് മാറ്റിയത് നിസ്സഹകരണമായി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മുൻകൂർ ജാമ്യഹർജി തള്ളണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ദിലീപിനെ കസ്റ്റഡിയില് ചോദ്യം ചെയ്യണം, അറസ്റ്റിനുളള വിലക്ക് നീക്കണം. കേസ് നടത്തിപ്പിന് പ്രതി ഉപാധികള് തീരുമാനിക്കുന്ന അവസ്ഥയാണ്. ഫോണുകള് മുംബൈയിലയച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ദിലീപിന്റെ ആവശ്യം കേട്ടുകേള്വി ഇല്ലാത്തതാണെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
കേസില് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈല് ഫോണുകള് തിങ്കളാഴ്ച രാവിലെ ഹൈക്കോടതിരജിസ്ട്രാര് ജനറലിനു മുദ്രവച്ച കവറില് കൈമാറിയിരുന്നു.
വധഗൂഢാലോചന കേസില് ദിലീപ് അടക്കമുള്ള പ്രതികള് ആറ് ഫോണുകളാണ് കോടതിയില് എത്തിച്ചത്. ദിലീപിന്റെ മൂന്ന് ഫോണുകള്, സഹോദരന്റെ അനൂപിന്റെ രണ്ട് ഫോണ്, സഹോദരി ഭര്ത്താവ് സൂരജിന്റെ ഒരു ഫോണ് എന്നിവയാണ് മുദ്രവെച്ച കവറില് രജിസ്ട്രാര്ക്ക് കൈമാറിയത്.
പ്രോസിക്യൂഷന് പട്ടികയിലെ 2,3,4 ക്രമനമ്പറിലുള്ള ഫോണുകളാണ് കൈമാറിയത്. ഒന്നാമതായി പറയുന്ന ഐ ഫോണ് ഏതെന്ന് അറിയില്ലെന്നും പണ്ട് ഉപയോഗിച്ചിരുന്നതോ അന്വേഷണസംഘം പിടിച്ചെടുത്തതോ ആയ ഐ ഫോണ് ആകാമെന്നും ദിലീപ് പറഞ്ഞു.
എന്നാൽ കഴിഞ്ഞ ദിവസം 4-മത്തെ ഫോണിനെ കുറിച്ച് അറിയില്ല എന്നാണ് ദിലീപ് പറഞ്ഞിരുന്നത്. ആ ഫോണിന്റെ ഐഎംഇ നമ്പറും പൊലീസ് ഹാജരാക്കിയിരുന്നു.