പൂർണമായ നിയമനടപടികള്‍ക്ക് ശേഷം മീഡിയ വണ്‍ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും. നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം സംപ്രേഷണം ഇവിടെ നിർത്തുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി.
ചാനലിൻ്റെ ലൈസൻസ് പുതുക്കുന്നതിൻ്റെ ഭാഗമായുള്ള അപേക്ഷ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ തുടരുന്നതിനിടെ ചാനലിൻ്റെ ലൈസൻസ് റദ്ദാക്കുകയായിരുന്നു. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അതറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നൽകിയിരുന്നു. ഇതിന് ചാനൽ മറുപടി നൽകിയിരുന്നുവെന്നും പ്രമോദ് രാമൻ പറഞ്ഞു. കേന്ദ്രത്തിൻ്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2021ലെ ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് മുൻപ് ചാനലിൻ്റെ സം പ്രേക്ഷണം കേന്ദ്രം തടഞ്ഞിരുന്നു. 48 മണിക്കൂർ വിലക്കിന് ശേഷമാണ് അന്ന് ചാനൽ പ്രവർത്തനം ആരംഭിച്ചത്.