കൊച്ചി> എംജി സർവ്വകലാശാലയിൽ വിദ്യാർത്ഥിയിൽ നിന്ന് ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഡോ ആർ ബിന്ദു ആവശ്യപ്പെട്ടു. സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾക്കുള്ള സേവനസൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ല. കർശന നടപടികൾ കൈക്കൊള്ളാൻ എംജി സർവ്വകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.