കൊച്ചി> ആലുവയിൽ നിയമവിദ്യാർഥിനി മൊഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
മുഹമ്മദ് സുഹൈലിന്റെ മാതാപിതാക്കൾക്ക് നേരത്തെ തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു, കേസിൽ ഒന്നാം പ്രതിയാണ് മുഹമ്മദ് സുഹൈൽ.
സ്ത്രീധനത്തിന്റെ പേരിൽ ശാരീരികവും മാനസികവുമായ തുടർച്ചയായ പീഡനമാണ് മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട് ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ഭർതൃവീട്ടുകാർക്കും പൊലീസ് ഇൻസ്പെക്ടർക്കുമെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷമാണ് മൊഫിയ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്.