തിരുവനന്തപുരം> കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രഥമ കേരള ഒളിമ്പിക്സ് ഗെയിംസ് മാറ്റി. മെയ് ആദ്യവാരം നടത്താനാണ് നിലവിലെ തീരുമാനം. നേരത്തെ ഫെബ്രുവരി 15 മുതൽ 24 വരെ തിരുവനന്തപുരത്ത് ഗെയിംസ് സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി തിങ്കൾ പ്രഖ്യാപിക്കും.