കൊച്ചി > എഴുത്തുകാരൻ അശോകൻ ചരുവിലിനെ അധിക്ഷേപിച്ച് മാധ്യമപ്രവർത്തകൻ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരനും കൊല്ലം മൈനാഗപ്പള്ളി സ്വദേശിയുമായ സിബി സത്യനാണ് ഫെയ്സ്ബുക്കിലൂടെ അധിക്ഷേപ പരാമർശം നടത്തിയത്. ഫെയ്സ്ബുക്കിൽ സിബി എഴുതിയ പോസ്റ്റിന് വന്ന ഒരു കമന്റിന് മറുപടിയായി ആയിരുന്നു അധിക്ഷേപം. പ്രതിഷേധം ശക്തമായതോടെ പിന്നീട് കമന്റ് തിരുത്തി.
കമന്റിന്റെ സ്ക്രീൻ ഷോട്ടും സിബി സത്യന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലും അശോകൻ ചരുവിൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. ഇദ്ദേഹം സൈബർ ആക്രമിയോ കടന്നലോ ഒന്നുമല്ല കെട്ടോ, പരിശുദ്ധനായ ജേർണ്ണലിസ്റ്റാണ്. പാവം മനുഷ്യർ. ഇതെഴുതുമ്പോൾ ഇടതുപക്ഷത്തോട് എത്രമാത്രം വൈരാഗ്യം ആ മനസ്സിൽ ഉണ്ടായിക്കാണും. വൈകാതെയെങ്കിലും ആ മനസ് തണുക്കട്ടെ ‐ എന്ന കുറിപ്പിനൊപ്പമാണ് അശോകൻ ചരുവിൽ ചിത്രങ്ങൾ പങ്കുവെച്ചത്.