തൃശ്ശൂർ: ലോകായുക്ത നിയമ ഭേദഗതി ഗവർണർ തള്ളണമെന്ന് ബി.ജെ.പി.വക്താവ് ബി.ഗോപാലകൃഷ്ണൻ. ഗവർണർ നിയമം മാത്രമല്ല ധർമവും നോക്കണം. ഭരണഘടനയുടെ 213-ാം അനുഛേദം അടിന്തരഘട്ടങ്ങളിൽ ധാർമികത നിലനിർത്താനുള്ള ഉപാധിയായിട്ടാണ് ഓർഡിനൻസസിന് അധികാരം നൽകിയിട്ടുള്ളത്. ഗവർണർ സർക്കാരിന്റെ ഭേദഗതിയിൽ ഒപ്പിട്ടാൽ അത് കേരളീയരുടെ സ്വഭാവിക ധാർമികനീതിക്ക് എതിരാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ നിയമം മാത്രമല്ല ധർമവും സംരക്ഷിക്കാൻ ബാധ്യസ്ഥനാണ്. ലോകായുക്ത ലോക്പാൽ ബില്ലിന്റെ ഭാഗമാണ്. അഴിമതി തടയുകയാണ് ലക്ഷ്യം. അഴിമതി നടത്തിയ ഒരു മന്ത്രിക്കെതിരെ ഭരണഘടനപരമായി നടപടി എടുക്കാൻ നിയമസഭക്ക് അധികാരമുണ്ടെങ്കിൽ നിയമസഭ ഈ കാര്യം ചർച്ച ചെയ്ത് തീർപ്പാക്കി നിശ്ചയിച്ച ലോകായുക്തക്കും ഭരണഘടനപരമായി അഴിമതിക്കെതിരെ ആയോഗ്യത കൽപ്പിക്കാൻ അവകാശമുണ്ട്.
ലോകായുക്തയുടെ പല്ല് പറിക്കാൻ സർക്കാർ തയ്യാറാകുമ്പോൾ ഗവർണർക്ക് പല്ലുണ്ടന്നും വേണ്ടി വന്നാൽ കടക്കാനറിയുന്ന കേരളത്തിന്റെ കാവലാളാണ് ഗവർണറെന്നും തെളിയിക്കാനുള്ള അവസരമാണിത്. പരിണിതപ്രജ്ഞനായ ഗവർണർ ധർമത്തെ മുൻ നിർത്തി നിയമം നടപ്പാക്കാൻ വിനയത്തോടെ ആഭ്യർഥിക്കുന്നുവെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.
Content Highlights:B Gopalakrishnan on Kerala Lokayukta amendments